സൗദിയില്‍ മലയാളിയുവാവ് മോഷണക്കേസില്‍ പ്രതി; കൈപ്പത്തിമുറിച്ചു മാറ്റാന്‍ വിധി

സൗദി: ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിന്റെ കൈപത്തി മുറിച്ചുമാറ്റാനാണ് കോടതി ഉത്തരവിട്ടത്.സൗദിയിലെ തെക്കുഭാഗത്തെ അബഹയില്‍ ഉള്ള ഭക്ഷണശാലയില്‍നിന്ന് പണം മോഷ്ടിച്ചെന്ന പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒരു ലക്ഷത്തി പതിനായിരം റിയാലായിരുന്നു കാണാതായത്. കൂടെ ജോലിചെയ്തിരുന്ന സുഹൃത്തുക്കള്‍ സാക്ഷിപറയുകയും ചെയ്തതോടെ യുവാവ് കുറ്റം സമ്മതിച്ചു.

സുഹൃത്തിന് ജാമ്യം നിന്ന വകയില്‍ കടയുടമ തന്നില്‍നിന്ന് ഈടാക്കിയ പണം എടുക്കുകയായിരുന്നു ലക്ഷ്യമെന്ന് യുവാവ് പറഞ്ഞു.കോടതിവിധിക്കെതിരെ റമദാന്‍ പതിനേഴിനകം അപ്പീല്‍ പോകാന്‍ കോടതി അനുവദിച്ചിട്ടുണ്ട്.

സുഹൃത്തുക്കളും, സോഷൃല്‍ ഫോറം എക്‌സികൃൂട്ടീവ് മെംബറും സിസിഡബ്ലൃൂ മെംബറുമായ സൈദ് മൗലവി ഖമീസും ചേര്‍ന്ന് ് വിധിയുടെ പകര്‍പ്പ് കൈപ്പറ്റിയിട്ടുണ്ട്. നിയമ വിദഗ്ധരുമായും സൗദി അഭിഭാഷകനുമായും കൂടിക്കാഴ്ച നടത്തി നിയമ വശങ്ങള്‍ പഠിച്ച് അപ്പീല്‍ കൊടുക്കാനുള്ള ഒരുക്കവും നടത്തുന്നുണ്ട്.