സ്‌പൈസി പെരിപെരി ചിക്കൻ ഫ്രൈ

ഫാസില മുസ്തഫ

ഈസിയായി സ്‌പൈസി പെരിപെരി ചിക്കൻ ഫ്രൈ എങ്ങനെ തയ്യാറാക്കാമെന്ന് നമുക്കൊന്ന് നോക്കാം.

പെരി-പെരി ചിക്കൻ
ചേരുവകൾ

1.ചിക്കൻ-1 കിലോ
2.റെഡ്കാപ്സിക്കം -1എണ്ണം
3.റെഡ്ചില്ലി- 6 എണ്ണം
4.വെളുത്തുള്ളി-6,7എണ്ണം
5.മുളക്പൊടി-1 ടേബിൾസ്പൂൺ
6.കുരുമുളക്പൊടി-1ടീസ്പൂൺ
7.നാരങ്ങാനീര്-2 ടേബിൾസ്പൂൺ
8.വിനിഗർ-1ടേബിൾസ്പൂൺ
9.ഒറിഗാനോ-1 ടേബിൾസ്പൂ
10.ഒലിവ് ഓയിൽ ഒരു ടേബിൾ സ്പൂൺ
11.ഉപ്പ്-ആവശ്യത്തിന്
12.ഓയിൽ-ഫ്രൈ ചെയ്യാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പെരി-പെരി സോസ് തയ്യാറാക്കാൻ ചിക്കൻ ഒഴികെ എല്ലാ ചേരുവകളും കൂടി മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കുക. ഇത് ചിക്കനിൽ തേച്ചു പിടിപ്പിച്ച്‌ ഫ്രിഡ്ജിൽ വെക്കുക.
(3-4 മണിക്കൂർ വെക്കണം)
ശേഷം ഒരു ഫ്രൈ പാനിൽ ഓയിൽ ഒഴിച്ച് ചൂടാക്കി ചേരുവകൾ ചേർത്ത് വച്ച ചിക്കൻ കഷ്ണങ്ങൾ ഇട്ട് ഫ്രൈ ചെയ്തെടുക്കുക.