സ്‌പെഷ്യല്‍ നീഡ് കുട്ടികളുടെ ഹോം നടത്താന്‍ അപേക്ഷ ക്ഷണിച്ചു

സ്‌പെഷ്യല്‍ നീഡ് കുട്ടികളുടെ ഹോം നടത്താന്‍ അപേക്ഷ ക്ഷണിച്ചു. പരിചയ സമ്പത്തുള്ള സന്നദ്ധ സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിക്കുകീഴില്‍ സ്‌പെഷ്യല്‍ നീഡ് കുട്ടികളുടെ സംരക്ഷണത്തിനായി ഹോം നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

ഐ.സി.പി.എസ്. മാനദണ്ഡമനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെയാണ് സ്‌പെഷ്യല്‍ നീഡ് കുട്ടികളുടെ ഹോമുകള്‍ നടത്തേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്ന സന്നദ്ധ സംഘടനകള്‍ സംയോജിത ശിശു സംരക്ഷണ പദ്ധതി മാനദണ്ഡം, ജൂവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങിയവയില്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം.

അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, പ്രിസണ്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിന് എതിര്‍വശം, പൂജപ്പുര, തിരുവനന്തപുരം പിന്‍ : 695012 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. അവസാന തിയതി ജൂലൈ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2342235