സ്​​​റ്റൈ​​പ​​ന്‍​​ഡ്​​ വ​​ര്‍​​ധ​​ന ആ​​വ​​ശ്യപ്പെട്ട്‌ സം​​സ്ഥാ​​ന​​ത്ത് ഹൗ​സ്​ സ​ര്‍​ജ​ന്‍​മാ​ര്‍ സൂ​ച​നാ​പ​ണി​മു​ട​ക്കില്‍

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ സ​​ര്‍​​ക്കാ​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജു​​ക​​ളി​​ലെ പി.​​ജി വി​​ദ്യാ​​ര്‍​​ഥി​​ക​​ളും ഹൗ​​സ്​ സ​​ര്‍​​ജ​​ന്‍​​മാ​​രും സൂ​​ച​​നാ​​പ​​ണി​​മു​​ട​​ക്കില്‍. സ്​​​റ്റൈ​​പ​​ന്‍​​ഡ്​​ വ​​ര്‍​​ധ​​ന ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ഒ.പിയും കിടത്തി ചികിത്സയും ബഹിഷ്കരിച്ച്‌ സ​​മ​​രം നടത്തുന്നത്. ​

അ​​ത്യാ​​ഹി​​ത​​വി​​ഭാ​​ഗം, ഐസിയു, ലേ​​ബ​​ര്‍ റൂം, ​​എ​​മ​​ര്‍​​ജ​​ന്‍​​സി ഓപ്പറേഷന്‍ തി​​യ​​റ്റ​​ര്‍ എന്നീ സ​​ര്‍​​വി​​സു​​ക​​ള്‍ തടസപ്പെടില്ല. അതേസമയം, ദന്ത ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. ആവശ്യങ്ങള്‍ക്ക് പ​​രി​​ഹാ​​ര​​മാ​​യി​​ല്ലെ​​ങ്കി​​ല്‍ 20 മു​​ത​​ല്‍ അ​​നി​​ശ്ചി​​ത​​കാ​​ല പ​​ണി​​മു​​ട​​ക്ക്​ ആ​​രം​​ഭി​​ക്കാ​​നും ഡോ​​ക്​​​ട​​ര്‍​​മാ​​രു​​ടെ സം​​ഘ​​ട​​ന തീ​​രു​​മാ​​നി​​ച്ചിട്ടുണ്ട്.

അതേസമയം, സൂ​​ച​​നാ​​പ​​ണി​​മു​​ട​​ക്ക് നേ​​രി​​ടാ​​ന്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യും എ​​സ്.​​എ.​​ടി ആ​​ശു​​പ​​ത്രി​​യും സ​​ജ്ജ​​മാ​​ണെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു. പ​​ണി​​മു​​ട​​ക്കി​​നെ​​ തു​​ട​​ര്‍​​ന്ന് രോ​​ഗി​​ക​​ള്‍​​ക്ക് ചി​​കി​​ത്സ ന​​ല്‍​​കു​​ന്ന​​തി​​ല്‍ ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ന്‍ വേ​​ണ്ട ബ​​ദ​​ല്‍​​സം​​വി​​ധാ​​നം ഏ​​ര്‍​​പ്പെ​​ടു​​ത്തി​​യ​​താ​​യും അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചിട്ടുണ്ട്.