സ്​മൃതി ഇറാനി എം.പി ഫണ്ട്​ വിനിയോഗിച്ചതില്‍ വന്‍ അഴിമതിയെന്ന് രണ്‍ദീപ്​ സിങ്​ സുര്‍ജേവാല

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്​മൃതി ഇറാനി എം.പി ഫണ്ട്​ വിനിയോഗിച്ചതില്‍ വന്‍ അഴിമതിയെന്ന്​ വെളിപ്പെടുത്തി കോണ്‍ഗ്രസ്​ വക്താവ്​ രണ്‍ദീപ്​ സിങ്​ സുര്‍ജേവാല. ടെണ്ടര്‍ പോലും വിളിക്കാത്ത പദ്ധതിയുടെ പേരില്‍ മന്ത്രി സ്​മൃതി ഇറാനി 5.93 കോടി രൂപ തട്ടിയെടുത്തു. സി.എ.ജി റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്​. ഗുജറാത്ത്​ സ്​റ്റേറ്റ്​ റൂറല്‍ ഡെവലപ്​മ​െന്‍റ്​ കോര്‍പറേഷ​​െന്‍റ കീഴില്‍ എം.പി ഫണ്ട്​ ഉപയോഗിച്ച്‌​ നടത്തിയ വികസന പദ്ധതികളിലാണ്​ മന്ത്രി അഴിമതി കാണിച്ചതെന്നും സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പൊതുധനം ദുരുപയോഗം ചെയ്​തതിന്​ അഴിമതി നിരോധന നിയമ പ്രകാരം ഇറാനിക്കെതിരെ എഫ്​.​െഎ.ആര്‍ രജിസ്​റ്റര്‍ ചെയ്യണം. അവര്‍ക്കെതിരെ അന്വേഷണത്തിന്​ ഉത്തരവിടാനും മന്ത്രിസ്ഥാനത്തു നിന്നും നീക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ധൈര്യം കാണിക്കണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു.