സ്വിസ് ബാങ്കിൽ അക്കൗണ്ട് ഉള്ളവരുടെ പേര് പുറത്തുവിടും

ദില്ലി: സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുളള ഇന്ത്യക്കാരുടെ വിവരങ്ങള്‍ സ്വിസ് അധികൃതര്‍ ഇന്ത്യയ്ക്ക് കൈമാറും.കഴിഞ്ഞ വർഷം അക്കൗണ്ട് ഉണ്ടായിരുന്നവരുടെ വിവരങ്ങളും ഇതോടെ ലഭ്യമാകും. ബാങ്ക് അക്കൗണ്ട് നമ്പര്‍, അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക ഉള്‍പ്പടെയുളള കാര്യങ്ങളാണ് വെളിപ്പെടുത്തുക.ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയായിരിക്കും വിവരങ്ങൾ കൈമാറുക.ഇതോടെ ഇവിടെ പണം നിക്ഷേപിച്ചിട്ടുള്ള വമ്പന്മാരുടെ പേരുവിവരങ്ങൾ പുറത്താകും.

വരുന്ന സെപ്തംബർ മുതൽ വാര്‍ഷിക അടിസ്ഥാനത്തിലായിരിക്കും ഈ വിവരങ്ങള്‍ ഇന്ത്യയിലെ നികുതി വകുപ്പിന് കൈമാറുകയെന്ന് സ്വിറ്റ്സര്‍ലാന്‍ഡ് സാമ്പത്തിക മന്ത്രാലയ അധികൃതര്‍ അറിയിച്ചു.