സ്വിസ് ബാങ്കിലെ രഹസ്യ നിക്ഷേപം; ഇന്ത്യക്കാര്‍ക്ക് നോട്ടീസ് അയച്ച് സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാര്‍

11 ഇന്ത്യക്കാര്‍ക്ക് സിറ്റ്‌സര്‍ലന്റ് സര്‍ക്കാരിന്റെ നോട്ടീസ് . സ്വിസ് ബാങ്കിലെ രഹസ്യ നിക്ഷേപത്തിന്റെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. വിവരങ്ങള്‍ കൈമാറുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ 30 ദിവസത്തിനകം അറിയിച്ചിരിക്കണം.

നോട്ടീസ് ലഭിച്ചവരുടെ പേരുവിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.പേരിന്റെ ആദ്യാക്ഷരവും ജനിച്ച തീയതിയുമാണ് പുറത്ത് വിട്ടിരിക്കുന്നത്. പലരും പാനമ രേഖകളിലെ വെളിപ്പെടുത്തലില്‍ ഉള്‍പ്പെട്ടവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊതുവെ നിക്ഷേപകരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന സ്ഥാപനമായിരുന്നു സ്വിസ്ബാങ്ക് . കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ വന്നതോടെ വിവരങ്ങള്‍ മറ്റുരാജ്യങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാകുകയായിരുന്നു.