സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 10 ശതമാനം ഫീസ് വർധന ; 2019 -20 വർഷത്തെ പുതുക്കി നിശ്ചയിയച്ച പട്ടിക പുറത്തു വിട്ടു

തിരുവനന്തപുരം : കോളേജുകൾ നൽകിയ പ്രൊപോസൽ പരിശോധിച്ച ശേഷം സൂപ്പർവൈസറി കമ്മിറ്റിയാണ് 10 ശതമാനം ഫീസ് വർധന അംഗീകരിച്ചു കൊണ്ട് സർകുലർ ഇറക്കിയത്. ഇതിന്റെ പ്രത്യേക ഉത്തരവ് ഓരോ കോളജ് പ്രിൻസിപ്പൽമാർക്കും പ്രത്യേകം അയച്ചിട്ടുണ്ട്. 19 സ്വാശ്രയ കോളേജുകളിലെ പുതുക്കി നിശ്ചയിച്ച ഫീസ് വിവരങ്ങളാണ് പുറത്തുവിട്ടത്. 2018 -19 വർഷത്തെ ഫീസിൽ നിന്നും 10 ശതമാനം വർധനയാണ് അനുവദിച്ചത്.

585200 ഏറ്റവും കുറഞ്ഞ പ്രതി വർഷ ഫീസും, 7119246 രൂപ ഏറ്റവും കൂടിയ തുകയുമാണ്. നിശ്ചയിക്കപ്പെട്ട പ്രകാരം തിരുവനന്തപുരം എസ് യു ടി യാണ് ഏറ്റവും കുറവ് ഫീസ്. ശ്രീ നാരായണ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എറണാകുളം ആണ് ഏറ്റവും ഉയർന്ന ഫീസ് ഉള്ളത്. വിശദ വിവരങ്ങൾ ലിങ്കിൽ ലഭ്യമാണ് ; https://www.asckerala.org/content/mbbs-2019-20-tuition-fee

ഫീസ് വർധനയുടെ വിവരം പ്രിൻസിപ്പൽമാർക്കു അയച്ച ഉത്തരവിൽ നിന്നും