‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

അങ്കമാലി ഡയറീസിലെ നായക കഥാപാത്രമായ വിന്‍സെന്റ് പെപ്പെയായി തകര്‍ത്ത് അഭിനയിച്ച ആന്റണി വര്‍ഗീസ് അടുത്ത ചിത്രവുമായി എത്തുന്നു. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ മോഷന്‍പോസ്റ്റര്‍ പുറത്തിറങ്ങിയതിന് ശേഷം ഇപ്പോള്‍ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ കോട്ടയം കാരനായാണ് ആന്റണി എത്തുന്നത്. അശ്വതി മനോഹരനാണ് നായിക.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസ്സോസ്സിയോറ്റ് ആയിരുന്ന ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപ് കുര്യന്‍ തിരക്കഥ ഒരുക്കുന്നു. ബി ഉണ്ണികൃഷ്ണന്‍ ആദ്യമായി നിര്‍മിച്ച് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. നിര്‍മാണത്തില്‍ ബി.സി ജോഷിയും പങ്കാളിയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്. കോട്ടയം, മംഗലാപുരം, ഓസ്‌ട്രേലിയ എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷന്‍