സ്വവര്‍ഗ ലൈംഗികത സൈന്യത്തില്‍ അനുവദിക്കില്ല: ജനറല്‍ ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമായി കണക്കാക്കിയിരുന്ന ഐ പി സി 377-ാം വകുപ്പ് അഞ്ചംഗഭരണഘടനാ ബെഞ്ച് കഴിഞ്ഞ സെപ്തംബറിലാണ് ഭാഗികമായി റദ്ദാക്കിയത്. എന്നാല്‍ സൈന്യത്തില്‍ സ്വവര്‍ഗ ലൈംഗികത അനുവദിക്കാനാവില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ബിപിന്‍ റാവത്ത് നിലപാട് വ്യക്തമാക്കിയത്.

ഇക്കാര്യം സൈന്യത്തില്‍ സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട് സൈന്യത്തിന് തങ്ങളുടേതായ നിയമാണ് ഉള്ളത്.രാജ്യത്തിന്റെ നിയമത്തിന് അതീതരൊന്നുമല്ല സൈന്യം. പക്ഷെ ഒരു പൗരന് ലഭിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഒരാള്‍ സൈന്യത്തില്‍ ചേരുമ്ബോള്‍ ലഭിച്ചെന്നു വരില്ല. ചില കാര്യങ്ങളില്‍ സൈന്യം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ്.

ചില കാര്യങ്ങളില്‍ സൈന്യം വളരെ യാഥാസ്ഥിതികമാണൈന്നും ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി. സൈന്യം നടത്താറുള്ള വാര്‍ഷിക