സ്വര്‍ണ വില കൂടി

സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. തിങ്കളാഴ്ചയും പവന് 80 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

23,720 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,965 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മേയ് മാസത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്.