സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലെ മാര്‍ച്ച് മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തി. പവന് 120 രൂപ കുറഞ്ഞ് 22,520 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്.

ഒരു ഗ്രാമിന് 2815 രൂപയാണ് വില. കഴിഞ്ഞ ദിവസം 22,640 രൂപയായിരുന്നു പവന്റെ വില. ഡോളര്‍ സ്ഥിരതയാര്‍ജിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. മാര്‍ച്ച് മാസത്തെ ഉയര്‍ന്നവില 22,720 രൂപയായിരുന്നു.