സ്വര്‍ണവില കുറഞ്ഞു; പവന് 25,520 രൂപ

കൊച്ചി; സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 120 രൂപയാണ് താഴ്ന്നത്. തിങ്കളാഴ്ച 120 രൂപ വര്‍ധിച്ചിരുന്നു. 25,520 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,190 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.