സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 25,960 രൂപ

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 25,960 രൂപ
കൊച്ചി; സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്.പവന് 240 രൂപ കൂടി 25,960 രൂപയിലെത്തിനില്‍ക്കുന്നു. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 3,245 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കുവൈറ്റില്‍ സ്വര്‍ണ വില കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. നിലവിലെ വില 1,452 ഡോളറിലെത്തിയതായാണ് റിപ്പോര്‍ട്ട്.