സ്വപ്നപദ്ധതിയുമായി ആമസോൺ സ്ഥാപകൻ; ബഹിരാകാശകത്ത് കോളനികൾ നിർമ്മിക്കും

ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് കോളനികള്‍ നിര്‍മിക്കാന്‍ തയ്യാറെടുക്കുകയാണ് ആമസോണ്‍ സ്ഥാപകന്‍ .ആമസോൺ സ്ഥാപകനായ ജെഫ് ബെസോസാണ് ഒരു കോടി ആളുകള്‍ക്ക് താമസിക്കാന്‍ ആവശ്യമായ കോളനികള്‍ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. ഇതിനായി ബെസോസിന്റെ ലൂണാര്‍ ലാണ്ടര്‍ എന്ന കമ്പനി രഹസ്യഗവേഷണങ്ങള്‍ നടത്തിവരികയാണ് .

വ്യത്യസ്ത ഗുരുത്വാകര്‍ഷണത്തിലുള്ള വിവിധ കോളനികള്‍ സ്ഥാപിക്കുകയും മനുഷ്യര്‍ ജീവിക്കാനാഗ്രഹിക്കുന്ന സുന്ദര ലോകം സൃഷ്ടിക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് ബെസോസ് പറയുന്നു.

അതെ സമയം തന്റെ സ്വപ്‌നപദ്ധതിക്ക് ഇനിയും ഏറെ സമയം വേണ്ടി വരുമെന്ന് ബെസോസ് പറയുന്നു. ചന്ദ്രനിലേക്ക് ആളുകളെ കയറ്റി അയക്കുന്ന ബ്ലൂമൂണ്‍ പദ്ധതിയും ബെസോസ് സജ്ജീകരിച്ചിട്ടുണ്ട്.