സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദു, ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്സെ: കമല്‍ഹാസന്‍

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്‍റുമായ കമല്‍ഹാസന്‍. ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്സെയാണ് ആ തീവ്രവാദി. അവിടെ നിന്നാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കം. എല്ലാവര്‍ക്കും തുല്ല്യത ഉറപ്പാക്കുന്ന ഇന്ത്യയാണ് തന്‍റെ സ്വപ്നമെന്നും കമല്‍ പറഞ്ഞു.

‘ഇവിടെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടല്ല ഞാനിത് പറയുന്നത്, ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ്
ഞാനിത് പറയുന്നത് . ഞാന്‍ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്‍റെ മരണത്തില്‍ നീതി ലഭിക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്, ഒരു നല്ല ഇന്ത്യക്കാരന്‍ അവന്‍റെ രാജ്യം സമാധാന പൂര്‍ണമാകണമെന്നും എല്ലാവരും തുല്യതോടെ ജീവിക്കണമെന്നും ആഗ്രഹിക്കും- കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

അരുവാക്കുറിച്ചിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കമല്‍ഹാസന്‍റെ നിലപാടിനെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തി.