സ്റ്റീവ് സ്മിത്തിനെ തേടി ചരിത്രനേട്ടം

സിഡ്നി: ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ തേടി ചരിത്രനേട്ടം. 2017ലെ അലന്‍ ബോര്‍ഡര്‍ അവാര്‍ഡില്‍ ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് പ്ലെയറായി സ്റ്റീവ് സ്മിത്തിനെ തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് സ്മിത്ത് ഏറ്റവും മികച്ച ടെസ്റ്റ് പ്ലെയറായി തെരഞ്ഞെടുക്കപ്പെടുന്നത്.ഇതോടെ രണ്ടോ അതിലധികമോ തവണ മികച്ച ടെസ്റ്റ് പ്ലേയര്‍ ആയി തിരഞ്ഞെടുക്കുന്ന മൂന്നാമത്തെ താരമായി സ്മിത്ത് മാറി. മൈക്കിള്‍ ക്ലാര്‍ക്ക് (4) റിക്കി പോണ്ടിങ് (3) എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍ .

32 വോട്ടുകള്‍ ആണ് സ്മിത്ത് അവാര്‍ഡില്‍ നേടിയത് . രണ്ടാം സ്ഥാനത്തുള്ള ലിയോണ്‍ 26 ഉം വാര്‍ണര്‍ 15 ഉം വോട്ട് നേടി. ഏറ്റവും മികച്ച ഏകദിന കളിക്കാരനായി ഡേവിഡ് വാര്‍ണരെ തെരഞ്ഞെടുത്തു. 13 ഇന്നിങ്‌സില്‍ നിന്നും 691 റണ്‍സ് വാര്‍ണര്‍ 2017 ല്‍ നേടി.