സ്റ്റീവ് ജോബ്‌സിന്റെ ജോലി അപേക്ഷ ലേലത്തിന്

ആപ്പിളിന്റെ സ്ഥാപകനും ചെയര്‍മാനുമായ സ്റ്റീവ് ജോബ്‌സിന്റെ ജോലി അപേക്ഷ ലേലത്തിന്. സ്വന്തമായി കമ്പനി ആരംഭിക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തയാറാക്കിയ അപേക്ഷയാണ് ബോസ്റ്റണിലെ ആര്‍.ആര്‍ ഓക്ഷന്‍ ഹൗസ് ലേലത്തിന് വെച്ചിരിക്കുന്നത്.

ലേലത്തുകയായി 50000 ഡോളറാണ് വിലയിട്ടിരിക്കുന്നത്. കൂടാതെ സ്റ്റീവ് ഒപ്പിട്ടിരിക്കുന്ന 2001ലെ മാക് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ മാനുവല്‍, 2008ല്‍ ആപ്പിള്‍ ഐഫോണ്‍ വില്‍പന വര്‍ദ്ധിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്താ കുറിപ്പ് എന്നിവയും ലേലത്തില്‍ വെച്ചിട്ടുണ്ട്.

1973ല്‍ സ്റ്റീവ് ജോബ്‌സ് ജോലിക്കായി അപേക്ഷ തയാറാക്കിയത്. സ്വന്തം കൈപ്പടയിലാണ് സ്റ്റീവ് ജോബ്‌സ് അപേക്ഷ എഴുതിയിരിക്കുന്നത്. അടുത്ത മാസം എട്ട് മുതല്‍ 15 വരെയാണ് ലേലം നടക്കുന്നത്.