സ്മാർട്ട് സിറ്റി പദ്ധതിക്ക് 392 കോടി ; നഗരസഭ ഭരണാനുമതി നൽകി

തിരുവനന്തപുരം നഗരസഭയുടെ സ്മാർട്ട് സിറ്റി പദ്ധതിക്ക് 392 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി നഗരസഭ. പാളയം മാർക്കറ്റ്, സ്മാർട്ട് റോഡ് ഫേസ് രണ്ടും മൂന്നും, കമാൻഡ് ആൻഡ് കണ്ട്രോൾ സെന്റർ എന്നിവയുടെ നവീകരണമാണ് പദ്ധതിയുടെ പ്രധാന ഭാഗം.

പാളയം മാർകെറ്റിൽ നാല് നിലയുള്ള പുതിയ കെട്ടിടം പണിയാൻ 113.61 കോടി, ട്രാഫിക് സുരക്ഷാ ക്യാമറ കമാൻഡ് ആൻഡ് കണ്ട്രോൾ സെന്റർ എന്നിവക്ക് 48 .64 കോടി നൽകും, നഗരത്തിലെ പ്രധാന റോഡുകളും പദ്ധതിയുടെ ഭാഗമായി നവീകരിക്കും.

സ്മാർട്ട് സിറ്റി കമ്പനി ഡയറക്ടർ ബോർഡിലേക്ക് എൽ എസ് ജി ഡി അഡിഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസിന് പുനർ നിയമനം നല്കാൻ ശുപാർശ നൽകാനും തീരുമാനമായി.