സ്ഫോടന പരമ്പര; ശ്രീലങ്കയില്‍ കര്‍ഫ്യൂ,അതീവജാഗ്രത; മരണസംഖ്യ 185

കൊളംമ്പോ: കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരയെ തുടര്‍ന്ന്  ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ പള്ളവികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉണ്ടായ സ്‌ഫോടനങ്ങളില്‍ മലയാളി ഉള്‍പ്പടെ 185 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്ക് പരുക്കേറ്റു. ഇനിയും സ്‌ഫോടനങ്ങളുണ്ടാകാമെന്ന മുന്നറിയിപ്പിനെതുടര്‍ന്നാണ് രാജ്യത്ത് 24 മണിക്കൂര്‍ അതീവജാഗ്രതയും കര്‍ഫ്യൂവും പ്രഖ്യാപിച്ചത്.