സ്പാനിഷ് ഇതിഹാസം ഐകര്‍ കസിയസ് വിരമിക്കുന്നു

സ്പാനിഷ് ഇതിഹാസ ഗോള്‍കീപ്പറായ ഐകര്‍ കസിയസ് ഫുട്ബോളില്‍ നിന്ന് വിരമിക്കും എന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ച ഹൃദയാഘാതം നേരിട്ട കസിയസ് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തികാണ്. തനിക്ക് ഫുട്ബോളിലേക്ക് തിരികെ വരാന്‍ ആകുമെന്ന നേരത്തെ കസിയസ് പ്രതീക്ഷ പങ്കുവെച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെയും കുടുംബത്തിന്റെയും നിര്‍ദേശ പ്രകാരം വിരമിക്കാന്‍ ഒരുങ്ങുകയാണ് കസിയസ് എന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ പറയുന്നു‌. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

പോര്‍ട്ടോ താരമായ കസിയസ് രണ്ടാഴ്ച മുമ്ബ് പരിശീലനം നടത്തുന്നതിന് ഇടയില്‍ ആയിരുന്നു ഹൃദയാഘാതം നേരിട്ടത്. കസിയസിനോട് ഫുട്ബോളില്‍ നിന്ന് വിരമിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയ ശേഷമായിരുന്നു താരം ആശുപത്രി വിട്ടത്. റയല്‍ മാഡ്രിഡ് ഇതിഹാസം കൂടിയായ കസിയസ് വിരമിക്കുകയാണെങ്കില്‍ അത് ഫുട്ബോള്‍ ആരാധകര്‍ക്ക് വലിയ പ്രയാസമാകും നല്‍കുക. എങ്കിലും താരത്തിന്റെ ആരോഗ്യത്തിനു തന്നെ ആകും കസിസിന്റെ കുടുംബത്തെ പോലെ ഫുട്ബോള്‍ ആരാധകരും മുന്‍ഗണന നല്‍കുക