സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് കെ സുധാകരൻ; കണ്ണൂരിൽ വൻ സ്വീകരണമൊരുക്കി യുഡിഎഫ് പ്രവര്‍ത്തകര്‍

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാൻ ദില്ലിയിൽ നടന്ന പ്രാഥമിക ചര്‍ച്ചകൾക്ക് ശേഷം കണ്ണൂരിൽ വന്നിറങ്ങിയ കെ സുധാകരന് വൻ സ്വീകരണമൊരുക്കി യുഡിഎഫ് പ്രവര്‍ത്തകര്‍.സുധാകരനെ വരവേൽക്കാൻ കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ രാവിലെ തന്നെ അണികൾ കാത്തു നിന്നു. മുദ്രാവാക്യങ്ങളും ആരവങ്ങളും കൊടിതോരണങ്ങളുമെല്ലാമായാണ് കെ സുധാകരനെ കണ്ണൂരിലേക്ക് എതിരേറ്റത്.

ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആദ്യം നിലപാടെടുത്തിരുന്നെങ്കിലും മുതിര്‍ന്ന നേതാക്കൾ മത്സരിക്കാതെ മാറിനിൽക്കുന്നതിൽ ഹൈക്കമാന്‍റ് അതൃപ്തി രേഖപ്പെടുത്തിയതോടെ സ്ഥാനാര്‍ത്ഥിയാകാൻ സന്നദ്ധനാണെന്ന് കെ സുധാകരൻ അറിയിച്ചിരുന്നു. കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ സുധാകരൻ മത്സരിക്കുമെന്നും ഏറെ കുറെ ഉറപ്പിച്ച് കഴിഞ്ഞു.