സ്ത്രീകള്‍ക്കെതിരെ വിവാദപരാമര്‍ശം; കൊല്ലം തുളസിക്ക് മുന്‍കൂര്‍ ജാമ്യമില്ല

കൊച്ചി: ശബരിമല വിധിയെത്തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരെ വിവാദപരാമര്‍ശം നടത്തിയ നടൻ കൊല്ലം തുളസിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. കൊല്ലം തുളസി അന്വേഷണോദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണം. രാഷ്ട്രീയപ്രസംഗം മാത്രമായി കാണാനാവില്ലെന്നും വിധിക്കെതിരെ ജനത്തെ സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പരാമര്‍ശമായിരുന്നു നടന്റേതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മതസ്പർധ വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, സ്ത്രീകളെ പൊതുസ്ഥലത്ത് അവഹേളിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ചവറ പൊലീസാണ് നടനെതിരെ കേസെടുത്തത്. ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ഒക്ടോബർ 12ന് ചവറയിൽ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ ആമുഖ പ്രസംഗത്തിൽ നടത്തിയ പരാമർശമാണു പരാതിക്ക് ആധാരം.