സ്ത്രീധനമായി ബൈക്ക് നൽകിയില്ല:വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മൊഴിചൊല്ലി

ബാരാബങ്കി:സ്ത്രീധനമായി ബൈക്ക് നൽകാത്തതിന്റെ പേരിൽ വിവാഹം കഴിഞ്ഞു 24 മണിക്കൂറിനുള്ളിൽ യുവാവ് ഭാര്യയെ മൊഴി ചൊല്ലി .ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം.

വീട്ടുകാരുടെ സമ്മതത്തോടെയാണ് വരന്‍ യുവതിയെ മുത്തലാഖ് ചൊല്ലിയത്.വരന്റെ മറ്റ് ആവശ്യങ്ങൾ എല്ലാം തങ്ങൾ നിറവേറ്റിയെന്നും,ബൈക്കിനുള്ള കാശ് ഇല്ലായിരുന്നെന്നും വധുവിന്റെ വീട്ടുകാർ പറഞ്ഞു.പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.