സോൻഭദ്ര കൂട്ടക്കൊലക്കേസിൽ പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ലക്നൗ:സോൻഭദ്രാ കൂട്ടക്കൊലക്കേസിലെ പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്.പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുക്കുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.പ്രധാന പ്രതി യാഗദത്ത് അടക്കം 29 പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്.ബാക്കി പ്രതികൾക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

1955 ലാണ് സോൻഭദ്രയിലെ വിവാദഭൂമി ഒരു ട്രസ്റ്റിന് കൈമാറിയത്.1989-ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടപെട്ട് ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കി.അന്ന് മുതൽ ആരംഭിച്ച സ്വത്ത് പിടിച്ചെടുക്കലാണ് കഴിഞ്ഞ ജൂലൈ 17ന് ആദിവാസി വിഭാഗത്തില്‍പ്പെട്ട പത്ത് ഗോണ്ട് സമുദായക്കാരുടെ മരണത്തിൽ കലാശിച്ചത്.കൂട്ടക്കൊലയിൽ കോൺഗ്രസ്സിനും സമാജ്‌വാദി പാർട്ടിക്കുമാണ് ഉത്തരവാദിത്വം എന്ന് ആദിത്യനാഥ്‌ നേരത്തെ പറഞ്ഞിരുന്നു.