സോളാറില്‍ മൂന്ന് കോണ്‍​ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈം​ഗീക പീഡനക്കേസ് ചുമത്തി

തിരുവനന്തപുരം: സോളാര്‍ക്കേസ് തട്ടിപ്പിന്റെ ഭാ​ഗമായി മൂന്ന് കോണ്‍​ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈം​ഗീക പീഡനത്തിന് കേസെടുത്തു. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം നല്‍കാമെന്ന് വാ​ഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കോണ്‍​ഗ്രസ് എംഎല്‍എമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എപി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം
ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

ഇവര്‍ക്കെതിരെയുള്ള എഫ്.ഐ.ആര്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മന്ത്രിയായിരുന്ന സമയത്ത് എപി അനില്‍ കുമാറിന്റെ പി.എ ആയിരുന്ന സഫറുള്ളയേയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍​ഗ്രസ് സ്ഥാനാര്‍ത്ഥികളായി പരി​ഗണിക്കുന്നവരാണ് പ്രതിപട്ടികയില്‍ വന്ന മൂന്ന് പേരും എന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.