സൈ​ന്യ​ത്തെ രാ​ഷ്ട്രീ​യ​വല്‍ക്കരിക്കാനുള്ള നീക്കത്തില്‍ ഇടപെടണം ; രാ​ഷ്ട്ര​പ​തി​ക്ക് മു​ന്‍ സൈ​നി​ക​രു​ടെ ക​ത്ത്

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന് വി​ര​മി​ച്ച സൈ​നി​ക​രു​ടെ ക​ത്ത്. സൈ​ന്യ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത്. എ​ട്ട് മു​ന്‍ സൈ​നി​ക മേ​ധാ​വി​ക​ള​ട​ക്കം 156 സൈ​നി​ക​രാ​ണ് ക​ത്തെ​ഴു​തി​യ​ത്.

സൈ​നി​ക ന​ട​പ​ടി​ക​ളു​ടെ അം​ഗീ​കാ​രം ത​ട്ടി​യെ​ടു​ക്കാ​നാ​ണ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ സൈ​നി​ക​ര്‍ പ​റ​യു​ന്നു. രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ചാ​ര​ണ​ത്തി​നാ​യി സൈ​നി​ക​രു​ടെ വ​സ്ത്ര​ങ്ങ​ളും പോ​സ്റ്റ​റു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച്‌ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും സൈ​നി​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. 

ജ​ന​റ​ല്‍ സു​നി​ത് ഫ്രാ​ന്‍​സീ​സ് റോ​ഡ്രി​ഗ​സ്, ശ​ങ്ക​ര്‍ റോ​യി ചൗ​ധ​രി, ദീ​പ​ക് ക​പൂ​ര്‍, അ​ഡ്മി​റ​ല്‍ ല​ക്ഷ്മി​നാ​രാ​യ​ണ്‍ രാം​ദാ​സ്, വി​ഷ്ണു ഭ​ഗ​വ​ത്, അ​രു​ണ്‍ പ്ര​കാ​ശ്, സു​രേ​ഷ് മേ​ത്ത, എ​യ​ര്‍ ചീ​ഫ് മാ​ര്‍​ഷ​ല്‍ എ​ന്‍.​സി. സു​രി എ​ന്നി സൈ​നി​ക മേ​ധാ​വി​മാ​രാ​ണ് ക​ത്തയച്ചത്.