സൈന്യത്തിന് പുതിയ ആയുധങ്ങള്‍ വാങ്ങാന്‍ 12,280 കോടി

ന്യൂഡല്‍ഹി: സൈന്യത്തിന് പുതിയ ആയുധങ്ങള്‍ വാങ്ങാനുള്ള 12,280 കോടി രൂപയുടെ അപേക്ഷയ്ക്ക് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. കര-നാവിക-വ്യോമ സേനകള്‍ക്കായി 7.40 ലക്ഷം റൈഫിളുകള്‍ വാങ്ങാനാണ് തീരുമാനം. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ആയുധങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്തത്. 1819 കോടി രൂപയുടെ മെഷീന്‍ ഗണ്ണുകള്‍ വാങ്ങാനും 982 കോടി രൂപയുടെ സ്‌നിപ്പര്‍ റൈഫിളുകള്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.