സൈനികർ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാകരുത്

ന്യൂഡൽഹി:സൈനികർ ഇനി മുതൽ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാകാൻ പാടില്ല.വിദേശ രഹസ്യാന്വേഷണ ഏജൻസികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സൈനികരെ നിരീക്ഷിച്ചു വിവരങ്ങൾ ചോർത്തുന്നതായി കണ്ടെത്തിയിരുന്നു.
നിലവില്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ മാത്രമെ സൈനികര്‍ അംഗങ്ങളാകാവുവെന്നാണ് നിര്‍ദ്ദേശം.

സൈനികരുടെ മറ്റ് വിവരങ്ങൾ അവരുടെ കുടുംബാംഗങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്ക് വയ്ക്കരുതെന്നുള്ള കർശന നിർദ്ദേശവുമുണ്ട്.സൈനികർ മാത്രമുള്ള ഗ്രൂപ്പിൽ പൊതുവായ കാര്യങ്ങളെ കുറിച്ച് മാത്രമേ സംസാരിക്കാവൂ എന്ന നിർദേശവും സൈനികർക്ക് നൽകിയിട്ടുണ്ട്.

വിരമിച്ച സൈനികർ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലും സൈനികർ അംഗങ്ങളാകാൻ പാടില്ല.സൈന്യം കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങളാണ് ഇതെന്നും സെന്‍സര്‍ഷിപില്ലെന്നും സൈനിക വക്താവ് അറിയിച്ചു