സെല്‍ഫിയെടുക്കാന്‍ വന്ന കുട്ടിയുടെ ഫോണ്‍ നടി എറിഞ്ഞുടച്ചു


തെലുങ്ക്  നടിയും  ടെലിവിഷന്‍ അവതാരികയുമായ അനസൂയ
സെല്‍ഫിയെടുക്കാന്‍ വന്ന കുട്ടിയുടെ ഫോണ്‍ എറിഞ്ഞുടച്ചതായി പരാതി. പൊട്ടിയ ഫോണുമായി കുട്ടിയുടെ അമ്മ സംഭവം വിവരിക്കുന്ന വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വീഡിയോ പുറത്തുവന്നതോടെ അനസൂയക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്.

എന്നാല്‍ നടി സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്.
താന്‍ ബന്ധുവീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ സ്ത്രീയും കുട്ടിയും ഫോട്ടോ എടുക്കണമെന്ന ആവശ്യവുമായി വന്നപ്പോള്‍ സമയ പരിമിതി മൂലം മാന്യമായി അവരുടെ ആവശ്യം നിഷേധിക്കുകയായിരുന്നു. വീണ്ടും ആവശ്യം ഉന്നയിച്ച് സമീപിച്ചപ്പോള്‍ മുഖം മറച്ചു കാറില്‍ കയറി. ഇതിനിടയ്ക്ക് ഫോണിന് എന്ത് പറ്റിയെന്നു തനിക്കറിയില്ലെന്ന് അനസൂയ പറഞ്ഞു.