സെറ്റ് യോഗ്യത പരീക്ഷക്ക് ജൂലൈ 27 വരെ അപേക്ഷിക്കാം

ഹയർ സെക്കൻഡറി,നോൺ-ഹയർ സെക്കൻഡറി അധ്യാപകതല യോഗ്യത പരീക്ഷയായ സ്റ്റേറ്റ്
എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ്) അപേക്ഷിക്കാം.ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും ,അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ,ബി.എഡും ആണ് സെറ്റിന് അപേക്ഷിക്കുവാനുള്ള അടിസ്ഥാന യോഗ്യത.എല്‍.ടി.ടി.സി., ഡി.എല്‍.ഇ.ഡി തുടങ്ങിയ ട്രെയിനിങ് കോഴ്സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും.

ബയോടെക്നോളജി ബിരുദാനന്തര ബിരുദവും നാച്വറല്‍ സയന്‍സില്‍ ബി.എഡും നേടിയവര്‍ക്ക് ബയോടെക്നോളജിയില്‍ സെറ്റ് എഴുതാം.അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് നിബന്ധനകള്‍ പ്രകാരം പരീക്ഷയെഴുതാം.ബിരുദാനന്തര ബിരുദം മാത്രം നേടിയവർ അവസാന വർഷ ബി എഡ് വിദ്യാർഥികളായിരിക്കണം.


സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ എല്‍.ബി.എസ്. സെന്ററിന്റെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
പരീക്ഷ നടത്താന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയെയാണ്.