സെപ്റ്റിടാങ്കില്‍ രണ്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കല്‍പ്പറ്റ: രണ്ട് വയസ്സുള്ള കുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി. മേപ്പാടി പുത്തുമലയിലാണ് മൃതദേഹം മധ്യപ്രദേശ് സ്വദേശി ചന്ദ്ര സിംഗിന്റെ മകള്‍ റോഷ്നിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ മേപ്പാടി പോലിസ് അന്വേഷണം ആരംഭിച്ചു.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.