സെക്രട്ടേറിയറ്റ് സമരം ബിജെപിയെ അപഹാസ്യരാക്കിയെന്ന് മുരളീധര പക്ഷം

തൃശൂര്‍: ശബരിമല വിഷയത്തിലെ സെക്രട്ടേറിയറ്റ് സമരത്തെച്ചൊല്ലി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം.

സമരം അനാവശ്യമായിരുന്നുവെന്നും ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപിയെ അപഹാസ്യരാക്കാനാണ് സമരം ഇടയാക്കിയതെന്നും മുരളീധരപക്ഷം യോഗത്തില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സമരം വന്‍ വിജയമായിരുന്നു എന്നാണ് ശ്രീധരന്‍പിള്ള പക്ഷത്തിന്റെ വാദം.

ബിഡിജെഎസിന് നേരെയും യോഗത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായി. ബിഡിജെഎസ് എട്ടു സീറ്റ് ചോദിച്ചത് അധികപ്രസംഗമാണെന്നും അത്ര സീറ്റില്‍ മത്സരിക്കാനുള്ള ആളുണ്ടോയെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ബിഡിജെഎസിന് നാലു സീറ്റ് നല്‍കാനും ധാരണയായി.