സെക്രട്ടേറിയറ്റില്‍ നിയമനവിവാദം: മുഖ്യമന്ത്രിയുടെ ഉത്തരവിന് പുല്ലുവില

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഉത്തരവിനെ മറികടന്ന് നിയമന അട്ടിമറി നീക്കം. നിയമവകുപ്പിലെ ലീഗല്‍ അസിസ്റ്റന്റ് (ഗ്രേഡ് -രണ്ട് )
തസ്തികയ്ക്കുള്ള റാങ്ക് ലിസ്റ്റല്‍ നിന്നുള്ള നിയമനങ്ങള്‍ അട്ടിമറിക്കാനാണ് നീക്കം. ഭരണകക്ഷി യൂണിയന്‍ നേതാക്കളുടെ
ആശ്രിതരെ അനധികൃതമായി നിയമിക്കാന്‍ നീക്കം നടത്തിയതായാണ് ആരോപണം. ഇതു സംബന്ധിച്ചുള്ള ആദ്യ അന്വേഷണം അട്ടിമറിച്ചെന്ന പരാതിയെതുടന്ന് മുഖ്യമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിട്ടു.


സ്‌പെഷ്യല്‍ റൂള്‍സ് പ്രകാരം മൂന്നുതലത്തിലാണ് നിയമനം. 50 ശതമാനം പേരെ പിഎസ് സി വഴിയും 30 ശതമാനം പേരെ സെക്രട്ടേറിയറ്റ് സര്‍വീസിലെ നിയമ ബിരുദം നേടിയവരില്‍ നിന്നും 20 ശതമാനം പേരെ ഇതരസര്‍വീസുകളില്‍ നിന്നുമാണ് നിയമിക്കുക. നിലവില്‍
നിയമനം നടക്കേണ്ടത് ഒന്നരവര്‍ഷം മുന്‍പ് പുറത്തിറങ്ങിയ റാങ്ക് ലിസ്റ്റില്‍ നിന്നാണ്. സെക്രട്ടേറിയറ്റ് കോട്ടയി നിന്ന് 19 നിയമനം നടത്തി ഇനി രണ്ട് പേരെക്കൂടി നിയമിച്ചാല്‍ ഇതരസര്‍വീസി നിന്നാകണം നിയമനം. എന്നാല്‍ ഇക്കാര്യം അവഗണിച്ച് സ്‌പെഷ്യല്‍ റിക്രൂട്ട് മെന്റിന് പരീക്ഷ നടത്താ സെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം നീക്കം നടത്തി. നിയമസെക്രട്ടറി പിഎസ് സിക്ക് കത്തയച്ചതോടെ സ്‌പെഷ്യ റൂള്‍സ് അട്ടിമറി ചൂണ്ടിക്കാട്ടി എ ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്തയച്ചു.ഇതോടെ നിയമസെക്രട്ടറിക്ക് കത്ത് പിന്‍വലിക്കേണ്ടി വന്നു.

സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ നേതാവിന്റെ ആശ്രിതനു വേണ്ടിയാണ് അട്ടിമറി നീക്കമെന്നാണ് ആരോപണം. പകരം സെക്രട്ടേറിയറ്റ് ക്വാട്ടയില്‍ അവശേഷിച്ച നിയമനം നീട്ടിക്കൊണ്ടു പോവുകയാണെന്നും ആക്ഷേപമുണ്ട്. ഇതിനിടെ ഒഴിവുകള്‍ ക്വാട്ട തിരിക്കാതെ റിപ്പോര്‍ട്ട് ചെയ്തതിന് ് പി എസ് സി വിശദീകരണം ചോദിച്ചിട്ടുണ്ട്.പരാതിയുമായി സെക്രട്ടേറിയറ്റ് ഇതരസവീസ് ജീവനക്കാരും മുഖ്യമന്ത്രിയ സമീപിച്ചതോടെ പൊതുഭരണവകുപ്പിന്റെ വിജിലന്‍സ് സെല്ലിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി .എന്നാല്‍ അന്വേഷണം തെറ്റായദിശയിലായിരുന്നവെന്നും റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നും അക്ഷേപമുയര്‍ന്നതോടെ മുഖ്യമന്ത്രി റിപ്പോട്ട് തള്ളി, പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ് ജോയിന്റ് സെക്രട്ടറിക്കാണ്
അന്വേഷണ ചുമതല.