സെക്രട്ടേറിയറ്റിനുള്ളില്‍ വീണ്ടും കെ എസ് യു പ്രതിഷേധം; മ​ന്ത്രി ജ​ലീ​ലി​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് പ്രവര്‍ത്തകര്‍ ത​ള്ളിക്കയറി

തിരുവനന്തപുരം:  സെക്രട്ടേറിയറ്റിനുള്ളില്‍ വീണ്ടും കെ എസ് യു പ്രതിഷേധം. മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് പ്രവര്‍ത്തകര്‍ ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ചു. വ​നി​ത പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​വ​രെ പൊലീസ്‌ അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കെ​എ​സ്‌​യു മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ളവരെ ഉ​പ​രോ​ധി​ക്കാ​ന്‍ നീ​ക്കം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റു മ​ന്ത്രി​മാ​ര്‍​ക്കും പൊലീസ്‌ ക​ന​ത്ത സു​ര​ക്ഷയാണ്‌ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​സ​ഭാ യോ​ഗം ന​ട​ക്കു​ന്ന സ​മ​യ​ത്തു സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​പ്പി​ലേ​ക്ക് കെ ​പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ള്ളി​ക്ക​യ​റി​യി​രു​ന്നു.