സുഹൃത്തിനൊപ്പം സ്വവര്‍ഗ പ്രണയത്തിലാണെന്ന് ഇന്ത്യന്‍താരം ദ്യുതീ ചന്ദ്

ന്യൂഡൽഹി : സ്വവര്‍ഗ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതീ ചന്ദ്. 100, 200 മീറ്റര്‍ ഓട്ടത്തിലെ ദേശീയ ചാമ്പ്യനായ ദ്യുതീ ഒട്ടേറെ അന്താരാഷ്ട്ര മീറ്റുകളില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ താരമാണ്. ആത്മസുഹൃത്തുമായി സ്വവര്‍ഗ പ്രണയത്തിലാണെന്ന് ഞായറാഴ്ചയാണ് അവര്‍ വെളിപ്പെടുത്തിയത്. സ്വവര്‍ഗ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റുകൂടിയായി ദ്യുതീ.

റീസ സ്വദേശിനിയായ ദ്യുതീ സ്വന്തം ഗ്രാമമായ ചകാ ഗോപാല്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായാണ് പ്രണയത്തിലായത്. ഓരോ വ്യക്തിക്കും അവരുടെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ദ്യുതീ പറഞ്ഞു. എല്ലായിപ്പോഴും വ്യക്തിസ്വാതന്ത്രത്തെ പിന്തുണയ്ക്കുന്നയാളാണ് താന്‍. സ്വവര്‍ഗ പ്രണയത്തേയും താന്‍ പിന്തുണയ്ക്കുന്നു. ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലുമാണ് തന്റെ ഇപ്പോഴത്തെ ശ്രദ്ധയെന്നും ദ്യുതീ പറഞ്ഞു.