സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയായി: ആശങ്ക പ്രകടിപ്പിച്ച്‌ ടി എന്‍ പ്രതാപന്‍

തിരുവനന്തപുരം: വിചാരിക്കാത്ത രീതിയിലുള്ള അടിയൊഴുക്കുകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നുള്ള ആശങ്ക വ്യക്തമാക്കി ടി എന്‍ പ്രതാപന്‍ രംഗത്ത് . കെ പി സി സി നേതൃ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തീര്‍ത്തും തിരിച്ചടി ആയിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ഹിന്ദു നായര്‍ വോട്ടുകള്‍ ബി ജെ പി യിലേക്ക് പോയിട്ടുണ്ടാകാം, ആര്‍ എസ് എസിന്റെ പ്രവര്‍ത്തനം ശക്തമായിരുന്നുവെന്നാണ് നിലവിലെ വിലയിരുത്തല്‍. വിചാരിക്കാത്ത അടിയൊഴുക്കുകള്‍ക്ക് സാധ്യത കൂടുതലാണെന്നും നെഗറ്റീവ് വാര്‍ത്തയും പ്രതീക്ഷിക്കാമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. തിരുവനന്തപുരം , പാലക്കാട് , കോഴിക്കോട് , വടകര എന്നിവിടങ്ങളില്‍ പ്രചരണ രംഗത്ത് പലരും സജീവമല്ലെന്ന പരാതി തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്നിരുന്നു. 

പാലക്കാട് സ്ഥാനാര്‍ഥിക്കെതിരേയും പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം കെ പി സിസി ചര്‍ച്ചക്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- അദ്ദേഹം വ്യക്തമാക്കി.