സുനില്‍ ഛേത്രിയുടെ ഹാട്രിക്ക് മികവിൽ ബംഗളൂരു ഫൈനലില്‍

ബം​ഗ​ളൂ​രു: സൂ​പ്പ​ർ താ​രം സു​നി​ൽ ഛേത്രി​യു​ടെ ഹാ​ട്രി​ക് ഗോ​ളി​ൽ ബം​ഗ​ളൂ​രു എ​ഫ്സി ഐ​എ​സ്എ​ലി​ലെ ആ​ദ്യ ഫൈ​ന​ലി​സ്റ്റു​ക​ളാ​യി. ര​ണ്ടാം പാ​ദ സെ​മി​യി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് എ​ഫ്സി പൂ​ന സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഐ​എ​സ്എ​ലി​ലെ പു​തു​മു​ഖ​ക്കാ​രാ​യ ബം​ഗ​ളൂ​രു ക​ലാ​ശ​പ്പോ​രി​ന് അ​ർ​ഹ​രാ​യ​ത്. പൂ​ന​യു​ടെ ആ​ശ്വാ​സ ഗോ​ൾ ജൊ​നാ​ഥ​ൻ ലൂ​ക്ക നേ​ടി.

തങ്ങളുടെ ആദ്യ ഐ.എസ്.എല്ലില്‍ തന്നെ ഫൈനല്‍ ബര്‍ത്ത് നേടാനും ബംഗളൂരുവിനായി. സെമിയിലെ ആദ്യ പാദത്തില്‍ ഇരുവരും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ബംഗളൂരുവിലെ രണ്ടാം പാദത്തില്‍ ജയിക്കുന്നവര്‍ക്ക് ഫൈനല്‍ പ്രവേശമായിരുന്നു. മിന്നും ഫോമില്‍ നില്‍ക്കുന്ന ബംഗളൂരുവിനെ തോല്‍പ്പിക്കുക എന്നത് പുനെക്ക് കഠിനം തന്നെയായിരുന്നു. 15ാം മിനുറ്റില്‍ തന്നെ ഛേത്രി പൂനെയുടെ പോസ്റ്റിലേക്ക് ആദ്യ നിറയൊഴിച്ചു. ബാക്കി രണ്ടും ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. 65ാം മിനുറ്റില്‍ പെനല്‍റ്റിയിലൂടെയായിരുന്നു രണ്ടാം ഗോള്‍. കളി തീരാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ ഛേത്രി ഹാട്രിക്കും ടീമിന് വിജയവും നേടിക്കൊടുത്തു. അതിനിടെ 82ാം മിനുറ്റില്‍ ജൊനാഥന്‍ ലൂക്ക പൂനെക്കായി ആശ്വാസ ഗോള്‍ കണ്ടെത്തി.