സുനില്‍ കുമാര്‍ മണ്ഡരി ബാധിച്ച തെങ്ങ്, ഇ.ചന്ദ്രശേഖരന്‍ വാ പോയ കോടാലി; മന്ത്രിമാരെ വിമര്‍ശിച്ച് സിപിഐ സമ്മേളനം

നെടുങ്കണ്ടം: സ്വന്തം മന്ത്രിമാര്‍ക്കെതിരെ സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിനും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനുമാണ് ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നത്. സുനില്‍ കുമാര്‍ മണ്ഡരി ബാധിച്ച തെങ്ങാണെന്നും വാ പോയ കോടാലിയാണ് ഇ.ചന്ദ്രശേഖരനെന്നും ഗ്രൂപ്പ് ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. വനം വകുപ്പ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഭരണം നടത്തുന്നത് ജോയിന്റ് കൗണ്‍സില്‍ നേതാക്കളാണ്. റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപകമായ തോതില്‍ പണപ്പിരിവ് നടത്തുകയാണെന്നും പ്രതിനിധികള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയ്ക്കും എം.എം മണിയ്ക്കും വിമര്‍ശനമുയര്‍ന്നിരുന്നു.