സുനന്ദ പുഷ്കർ കൊലപാതകം: ശശി തരൂരിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പുസ്തകം

കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പുസ്തകം. സുനന്ദ പുഷ്‌കറിന്റെ സുഹൃത്തും എഴുത്തുകാരിയുമായ സുനന്ദ മേഹ്തയാണ് പുസ്തകം എഴുതിയിരിക്കുന്നത്. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

‘സുനന്ദാ പുഷ്‌കറിന്റെ അസാധാരണമായ ജീവിതവും മരണവും’ എന്ന പുസ്തകത്തിലാണ് തരൂരിനെതിരായ വെളിപ്പെടുത്തലുകള്‍ ഉള്ളത്. സുനന്ദ പുഷ്‌കറിന്റെ ജീവിതവും മരണവുമാണ് പുസ്തകത്തിലെ പ്രതിപാദ്യം. മരിക്കുന്നതിനു തൊട്ടുമുന്‍പ് സുനന്ദാ പുഷ്‌കറും സുനന്ദ മേഹ്തയും തമ്മില്‍ കണ്ടിരുന്നതായി പുസ്തകത്തില്‍ പറയുന്നു.

തന്റെ ജീവിതത്തെക്കുറിച്ചും തരൂരിനെക്കുറിച്ചും സുനനന്ദ സംസാരിച്ചിരുന്നു. ‘എനിക്ക് ആമാശയത്തില്‍ ടിബിയാണ് .അധികം വൈകാതെ ഞാന്‍ മരിക്കും. മരിക്കുന്നതിന് മുന്‍പ് ശശി തരൂരിന്റെ പൊയ്മുഖം ജനങ്ങള്‍ക്കു മുന്നില്‍ ഞാന്‍ തുറന്നു കാട്ടും.’ എന്നായിരുന്നു സുനന്ദയുടെ അവസാന വാക്കുകള്‍ എന്നാണു എഴുത്തുകാരി പറയുന്നത്. തരൂരും സുനന്ദയും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായതിനും താന്‍ സാക്ഷിയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

2014 ജനുവരി 17 നാണ് സുനന്ദപുഷ്‌കറെ ഡല്‍ഹി ലീലാ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരൂഹമരണത്തെ തുടര്‍ന്ന് ഭര്‍ത്താവും അന്നത്തെ കേന്ദ്ര സഹമന്ത്രിയുമായിരുന്ന ശശീ തരൂരിനെ പ്രതിയാക്കി കേസെടുത്തിരുന്നു. കേസില്‍ അന്വേഷണം ഇപ്പോഴും തുടരുകയാണ്.