‘സുഡാനി ഫ്രം നൈജീരിയ’യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി

 

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ‘സുഡാനി ഫ്രം നൈജീരിയ’ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ സൗബിന്‍ പെണ്ണ് കാണാന്‍ പോകുന്ന ഭാഗമാണ് ടീസറായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്.

സൗബിന്‍ ആദ്യമായി നായകനാവുന്ന ചിത്രംകൂടിയാണിത്. കോഴിക്കോടും, മലപ്പുറവുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകള്‍. നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. ഫുഡ്‌ബോള്‍ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.