സുഡാനി ഫ്രം നൈജീരിയയുടെ തകര്‍പ്പന്‍ ഫുട്ബോള്‍ മൊബൈല്‍ ഗെയിം

മലയാള ചിത്രം സുഡാനി ഫ്രം നൈജീരിയയുടെ തകര്‍പ്പന്‍ ഫുട്ബോള്‍ മൊബൈല്‍ ഗെയിം പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. സൗബിന്റെയും സാമുവലിന്റെയും തലയുമായി ബാല്‍ ഹെഡ് ചെയ്ത് കൂടുതല്‍ നേരം നിര്‍ത്തുനവര്‍ക്ക് കൂടുതല്‍ പോയിന്റ് ലഭിക്കുന്നതാണ് ഗെയിം.

ആന്‍ഡ്രോയ്ഡിലും ഐഒഎസിലും സുഡാനി ഗെയിം ലഭ്യമാണ്. ഗെയിമിന്റെ പ്രൊമോ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. പറവയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചിറകടിച്ച് കയറിയ ഇച്ചാപ്പിയും ഹസീബുമാണ് ഗെയിം പരിചയപ്പെടുത്തുന്നത്.

നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. മലപ്പുറത്തെ ഫുട്ബോള്‍ പ്രണയം പശ്ചലമാകുന്ന ചിത്രത്തില്‍ സൗബിന്‍ സാഹിറാണ് നായകനാകുന്നത്. സൗബിനൊപ്പം നൈജീരിയന്‍ താരം സാമുവല്‍ അബിയോള മുഴുനീള കഥാപാത്രമായി എത്തുന്നു. നേരത്തെ സിനിമയുടെ ട്രെയിലറും ഫുഡ്ബോള്‍ ഗാനവും വൈറലായിരുന്നു.