സുഗതന്റെ ആത്മഹത്യ: പ്രതികള്‍ക്ക് സിപിഐയുടെ സ്വീകരണം

കൊല്ലം: പുനലൂരില്‍ പ്രവാസി സുഗതന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സിപിഐ സ്വീകരണം നല്‍കി. ജാമ്യത്തിലിറങ്ങിയ മൂന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കാണ് പാര്‍ട്ടി സ്വീകരണം നല്‍കിയത്. വൈകുന്നേരത്തോടെ കുന്നിക്കോട് വച്ചായിരുന്നു പരിപാടി. എഐവൈഎഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം എസ് ഗിരീഷിനും മറ്റ് രണ്ട് പേര്‍ക്കുമാണ് സ്വീകരണം നല്‍കിയത്.

പ്രവാസിയായിരുന്ന സുഗതന്‍ വര്‍ക്ക് ഷോപ്പ് നിര്‍മാണം ആരംഭിച്ച സ്ഥലത്ത് എ ഐ വൈ എഫ്- സി പി ഐ പ്രവര്‍ത്തകര്‍ കൊടിനാട്ടുകയും ജോലി തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സുഗതന്‍ വര്‍ക്ക് ഷോപ്പ് നിര്‍മാണസ്ഥലത്ത് തൂങ്ങിമരിച്ചത്.