സീരിയല്‍ നടന്‍ ഹരികുമാരന്‍ തമ്പി അന്തരിച്ചു

തിരുവനന്തപുരം: സീരിയല്‍ നടന്‍ ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കല്ല്യാണി കളവാണി എന്ന പരമ്പരയില്‍ ശ്രദ്ധയമായ വേഷം ചെയ്തു.