ജലീലിന്റെ ശരീരത്തിൽ മൂന്നു തവണ വെടിയേറ്റു, തലയിലേറ്റ വെടിയുണ്ട നെറ്റി തുളച്ച് മുന്നിലെത്തി, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

വ​യ​നാ​ട്:  വയനാട്ടില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ ശരീരത്തിൽ മൂന്നു തവണ വെടിയേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. തലക്ക് പുറകിലേറ്റ വെടി തുളച്ച് മുന്നിലെത്തിയ നിലയിൽ. മൃതദേഹത്തിനരികിൽ നിന്നും തോക്കും 8 തിരകളും കണ്ടെത്തിയെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍.

പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം. മൃതദേഹം വിട്ടു നല്‍കണമെന്ന ബന്ധുക്കളുടെ ആവശ്യത്തില്‍ ഇതുവരെ പൊലീസ് തീരുമാനം എടുത്തിട്ടില്ല. ഇന്നലെ നാല് മണിയോടെ ജലീലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിരക്കിട്ട് പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതില്ലെന്നായിരുന്നു തീരുമാനം.

അ​തേ​സ​മ​യം, പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന്  സി.പി ജലീലിന്റെ സഹോദരന്‍ സി.പി റഷീദ്. ഏകപക്ഷീയമായ കൊലപാതകമാണ് നടന്നതെന്ന് റഷീദ് പറഞ്ഞു. പൊലീസിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തതിന് ശേഷം അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.