സിവിസി റിപ്പോര്‍ട്ട്: അലോക്‌ വര്‍മ തിങ്കളാഴ്ച മറുപടി നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂ​ഡ​ല്‍​ഹി: സിബിഐ ഡയറക്ടര്‍ അലോക്‌ വര്‍മയ്ക്ക് സിവിസി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ നല്‍കണമെന്ന് സുപ്രീംകോടതി. റിപ്പോര്‍ട്ട് വര്‍മയ്ക്ക് ചിലയിടത്ത് അനുകൂലവും ചിലയിടത്ത് പ്രതികൂലവുമാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. ആലോക് വര്‍മയുടെ മറുപടി രഹസ്യമായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ആലോകിന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തയാറായുമില്ല. കേസ് 20ന് വീണ്ടും പരിഗണിക്കും.

മാംസവ്യാപാരി മൊയിന്‍ ഖുറേഷി പ്രതിയായ കൈക്കൂലിക്കേസ് ഒതുക്കാന്‍ ആലോക് വര്‍മ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് സ്പെഷ്യല്‍ ഡയറക്ടറായ രാകേഷ് അസ്താന ആരോപിച്ചത്. കേന്ദ്രസര്‍ക്കാരിലെ ഉന്നതരുമായി അടുത്ത ബന്ധമുളള രാകേഷ് അസ്താനയ്ക്കെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ആലോക് വര്‍മ അനുമതി നല്‍കിയതോടെ സി.ബി.ഐ തലപ്പത്തെ കലഹം ശക്തമാവുകയായിരുന്നു.