സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി

സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് ആസ്ഥാനയ്ക്കെതിരായ എഫ് ഐ ആര്‍ രജിസ്റ്റര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി.

എ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസ്തനായും കേസിലെ മറ്റൊരു പ്രതി ഡിസിപി ദേവേന്ദ്ര കുമാറും നല്‍കിയ ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്.

മാംസ വ്യാപാരി മോയിന്‍ ഖുറേഷിക്കെതിരായ കള്ളപ്പണ കേസില്‍ പ്രതിചേര്‍ക്കാതിരിക്കാന്‍ ഹൈദ്രബാദ് സ്വദേശിയായ സതീഷ് സനയില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്.

സിബിഐ തലപ്പത്തു തര്‍ക്കങ്ങള്‍ മൂര്‍ച്ഛിക്കാന്‍ കാരണമായത് ഈ കേസാണ്. മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് കേസെന്നു വാദത്തിനിടെ ഇരുവരും ആരോപിച്ചിരുന്നു.