സിപിഐ മിസ് കാൾ വഴിയല്ല പാർട്ടിയിൽ അംഗങ്ങളെ എടുക്കുന്നത്, കമ്മ്യൂണിസത്തിന്റെ പ്രസക്തി എല്ലാക്കാലത്തുമുണ്ട് : ജനറൽ സെക്രട്ടറി ഡി. രാജ

കോഴിക്കോട്: സി.പി.ഐ പാര്‍ട്ടിയിലേക്ക് മിസ്ഡ് കോള്‍ വഴി ആളെ എടുക്കുന്ന പാർട്ടി അല്ലെന്നു ജനറല്‍ സെക്രട്ടറി ഡി.രാജ. ചെറുപ്പക്കാരെ ആകര്‍ഷിക്കാൻ കഴിയുന്നില്ലെന്ന് ഇടതു പക്ഷത്തിന്റെ പ്രസക്തി നഷ്ട്ടമാകുന്നതുമായ സാഹചര്യയത്തെപറ്റി ചോദ്യം ഉണ്ടായപ്പോഴായിരുന്നു മറുപടി.

എല്ലാ പാർട്ടികൾക്കും പ്രതിസന്ധിയുണ്ട്. അത് ബിജെപി ക്കും ഉണ്ട, എല്ലാവരും മോദിയുടെ പിന്നാലെ പോകുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം തൊഴിലില്ലായ്മയും മറ്റു സാമൂഹിക പ്രശ്നങ്ങളുമാണ് പ്രധാന വിഷയമെന്നും ഇത് യുവാക്കൾക്ക് പ്രധാനമാണെന്നും സൂചിപ്പിചു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുള്ള ചെറുപ്പക്കാർ മിസ് കാൾ ചെയ്തു പാര്ടിയില്ല് ചേർന്നവരല്ല. ഇന്ത്യയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പ്രസക്തിയുണ്ട്. സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ നീതിയുടെ പക്ഷമാണ് കമ്മ്യൂണിസ്റ്റുകൾ, ഇത് ആശയപരമായ പ്രതിപക്ഷം കൂടിയാണ്. ഈ നീതിയെ ആണ് കമ്മ്യൂണിസ്റ്റുകൾ പ്രതിനിധാനം ചെയ്യുന്നത്. അതിന്റെ പ്രസക്തി ഇല്ലാതാവുന്നില്ല.

അതേസമയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഗൗരവതരമായ രീതിയില്‍ ആത്മപരിശോധന നടത്തണമെന്ന് ഇപ്പോഴത്തെ സാഹചര്യം ആവശ്യപ്പെടുന്നു, തന്ത്രങ്ങളും പരിഷ്‌കരിക്കണം. പുനരേകീകരണവും ആവശ്യമാണ്.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഡി. ​രാ​ജ 1994 മു​ത​ല്‍ രാ​ജ്യ​സ​ഭാം​ഗ​വും പാ​ര്‍​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി​യു​മാ​ണ്. ഭാ​ര്യ ആ​നി രാ​ജ സി​പി​ഐ ദേ​ശീ​യ നേ​താ​വും നാ​ഷ​ണ​ല്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ വി​മ​ണ്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​ണ്. മ​ക​ള്‍ അ​പ​രാ​ജി​ത രാ​ജ ജെ​എ​ന്‍​യു​വി​ലെ എ​ഐ​എ​സ്‌എ​ഫ് നേ​താ​വാ​യി​രു​ന്നു.