സിപിഎമ്മിന്റേത് ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം; കോടിയേരി ബാലകൃഷ്ണന്‍

മാഹി: ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണ് സിപിഎം നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈച്ച കണ്ണില്‍ കുത്താന്‍ വന്നാല്‍ ആരും കണ്ണു തുറന്നിരിക്കില്ല. ഈച്ചയെ തട്ടിമാറ്റുമെന്നും ഇത് കുത്താന്‍ വരുന്ന ഈച്ച മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും സിപിഎം ആങ്ങോട്ട് ആക്രമിക്കില്ല. അതുപോലെ ഇങ്ങോട്ടും ആക്രമിക്കരുതെന്നും കോടിയേരി പറഞ്ഞു.

മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.