സിപിഎം വനിതാ പഞ്ചായത്തംഗം മാനിറച്ചിയുമായി അറസ്റ്റില്‍

മറയൂര്‍: മാനിറച്ചിയുമായി സിപിഎം വനിതാ പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു. മരച്യൂര്‍ പഞ്ചായത്തു പതിമൂന്നാം വാര്‍ഡ് അംഗവും സിപിഎം പ്രാദേശിക നേതാവുമായ സഹായമേരി എന്ന 38 കാരിയാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ റെയ്ഞ്ച് ഓഫീസര്‍ ജോബിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന .

തുടര്‍ന്ന് വനപാലക സംഘമെത്തിയായിരുന്നു സഹായമേരിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. സഹായമേരിയുടെ വീട്ടില്‍ നിന്ന് മാനിറച്ചിയും വേവിക്കാനുപയോഗിച്ച പാത്രങ്ങളും കണ്ടെടുത്തു.